റെഡ്ക്രോസ് ജില്ലാഘടകം കോവിഡ് ചികിത്സയ്ക്കാവശ്യമായ ഒന്നര ലക്ഷം വില വരുന്ന നാല് ഓക്സിജന് കോണ്സന്ട്രേറ്റര് നല്കി
കാഞ്ഞങ്ങാട്: റെഡ്ക്രോസ് ജില്ലാഘടകം കോവിഡ് ചികിത്സയ്ക്കാവശ്യമായ ഒന്നര ലക്ഷം വില വരുന്ന നാല് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. കയ്യൂർ, കുടുംബാരോഗ്യ കേന്ദ്രം. തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം, കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി എന്നിവിടങ്ങളിലാണ് കോൺസൻട്രേറ്റർ നൽകിയത്. എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് സംസ്ഥാന ട്രഷറർ എച്ച്.എസ്.ഭട്ട് അധ്യക്ഷനായി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള മുഖ്യാഥിതിയായി , റെഡ്ക്രോസ് സെക്രട്ടറി എം.വിനോദ്, , ഖജാൻജി എൻ.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ . ആരോഗ്യ സ്റ്റന്റിങ്ങ്, കെ.രമണി, വാർഡ് മെമ്പർ ഡി.എം.കുഞ്ഞിക്കണ്ണൻ, മഹേഷ് കുമാർ , ജോസഫ് പ്ലാച്ചേരി, ഡോ.പി.വി. അരുൺ. ഡോ. പ്രവീൺ കുമാർ ,എൻ.കെ. നളിനാക്ഷൻ, എന്നിവർ സംസാരിച്ചു.