കള്ള തോക്കുമായി കുണ്ടംകുഴി നെടുംമ്പയല് സ്വദേശി പൊലീസ് പിടിയില്‍
ബേഡകം: കള്ള തോക്കുമായി മധ്യവയസ്കൻ പോലീസ് പിടിയിലായി .കുണ്ടംകുഴി നേടുംമ്പയൽ സ്വദേശി അനിൽകുമാർ (49) ആണ് ഇന്നലെ വൈകുന്നേരം പോലീസ് പിടിയിലായത് .
ഇരുമ്പ് പണിക്കാരൻ ആണ് ഇയാൾ. ഇയാളുടെ വീടിനുസമീപം ആദ്യം എക്സൈസ് റെയ്ഡ് നടത്തുകയും തോക്ക് കണ്ടെത്തിയതിനെത്തുടർന്ന് ബേഡകം പോലീസിൽ വിവര മറിയിക്കുകയുമായിരുന്നു.
എസ്ഐയും സി ഐ യും സ്ഥലത്തെത്തി അനിൽകുമാറിനെ പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു