ജന്മദിന സമ്മാനവുമായി മമ്മൂട്ടി: പൊടി പറത്തി ഭീഷ്മ പര്‍വ്വത്തിന്റെ പുതിയ പോസ്റ്റര്‍
സിനിമ : അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പര്വ്വ൦. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ ഇന്ന് അദ്ദേഹത്തിന്റെ ജനംദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത് 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ച നാള് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
മമ്മൂട്ടി എത്തുന്നത് മുടിയും താടിയുമായി മാസ്സ് ലുക്കിലാണ്. ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, രവിശങ്കര്‍, ദേവദത്ത് ഷാജി, ആര് ജെ മുരുകന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലുണ്ട്. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.