ഞായറാഴ്ച ലോക്ക്ഡൗണും, രാത്രി കര്‍ഫ്യുവും ഒഴിവാക്കിഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുംസ്കൂളുകള് ഉടന്‍ തുറക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും ഒഴിവാക്കി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.തീരുമാനം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. തുറക്കുന്നത് ബിരുദ, ബിരുദാനന്തര അവസാന വർഷ ക്ലാസുകൾ മാത്രം അധ്യാപകരും, വിദ്യാർത്ഥികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.
സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേര് ആദ്യഡോസ് വാക്സീന് സ്വീകരിച്ച സാഹചര്യത്തില്‍ വാക്സീനേഷന് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഓണത്തിന് ശേഷം സര്‍ക്കാര്‍ ഭയപ്പെട്ട രീതിയില്‍ കൊവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണതയുണ്ടായതും നിര്‍ണായക തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ധൈര്യം നല്‍കിയത്.