സെപ്റ്റിക്ക് മാലിന്യം നിറഞ്ഞ് കവിഞ്ഞ് എരിയാല്‍ ടൗണും പരിസരവും രോഗഭീതിയില്‍ പ്രധിഷേധവുമായി എന്‍ വൈ എല്‍
എരിയാല്‍: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് എരിയാല്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ലീഗ് നേതാവിന്റെ കോട്ടേഴ്സ് വളപ്പില്‍ സെപ്റ്റിക്ക് മാലിന്യം നിറഞ്ഞ് രോഗഭീതി പരത്തുന്നുതായി ആക്ഷേപം
പകര്‍ച്ചവ്യാധികള്‍ ഭീതിപരത്തുന്ന ഈ സമയത്ത് ദുര്‍ഗന്ധം വഹിച്ച് കൊതുക് നിറഞ്ഞ് എരിയാല്‍ ടൗണിലും പരിസര പ്രദേശത്തും നില്ക്കാന് പറ്റാത്ത അവസ്ഥയിലാണന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും വാര്‍ഡ് മെമ്പര്‍ നാട്ടുകാര്‍ക്ക് നേരെ മുഖംതിരിഞ്ഞ് നടക്കുകയാണന്നാണ് പരാതി .ഇത്തരം ജനദ്രോഹ നയങ്ങളെ കണ്ടില്ലെന്ന് നടിച്ച് ലീഗ് നേതാക്കന്മാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതും തനിക്ക് വോട്ട് ചെയ്യാത്തിലെന്ന് പറഞ്ഞു സേവനം നിഷേധിക്കുന്നു നിലപാടാണ് പത്താം വാര്‍ഡ് മെമ്പര്‍ സീകരിക്കുന്നതെന്ന് എന്‍ വൈ എല്‍ ആരോപിക്കുന്നു . ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഇവര്‍ കൂട്ടി ചേര്‍ത്തു .വിജയിച്ച്കഴിഞ്ഞാല് പൊതുജനങ്ങളുടെ മെമ്പറാണ് തനിക്ക് വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും തരം തിരിച്ച് കാണുന്നത് രാഷ്ട്രീയ പാപ്പരത്തമാണന്ന എന്‍ വൈ എല്‍ പറയുന്നു .
പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് മാലിന്യ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്‍പോട്ടു പോകുമെന്നും എന്‍വൈ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നൗഷാദ് ബളളീര് പ്രസ്ഥാവനയിലൂടെ മുന്നറിയിപ്പ് നല്കി