കാഞ്ഞങ്ങാട്: മടിക്കൈ കാണിച്ചിറയില്മീൻ ലോഡുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. റോഡില്‍ നിന്നും നിയന്ത്രണം വിട്ട ലോറി താഴെ വീടിന് സമീപത്തായി മൺതിട്ടയിൽ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ വീട് ഭാഗീകമായി തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.