ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് ഇച്ചാക്ക ജനിച്ചത്, മമ്മൂട്ടിയുടെ ജാതകത്തിൽ ഉണ്ടായിരുന്ന കാര്യങ്ങൾ വെളിപ്പെടുത്തി സഹോദരൻ
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ ജാതകത്തെക്കുറിച്ച് വെളിപ്പെടുത്തി സഹോദരൻ ഇബ്രാഹിം കുട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇച്ചാക്ക ജനിച്ചത് ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലാണെന്ന് ഇബ്രാംഹിംകുട്ടി പറയുന്നു.തങ്ങൾക്ക് ജാതകം എഴുതുന്ന പരിപാടിയൊന്നുമില്ലെന്നും, ഉപ്പൂപ്പയുടെ സ്നേഹിതന്മാരുടെ നിർദേശ പ്രകാരമാണ് ഇച്ചാക്കയ്ക്ക് ജാതകമെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജാതകത്തിൽ പ്രശസ്തനാകുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അന്നൊന്നും അത് വലിയ കാര്യമായിട്ടെടുത്തില്ലെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേർത്തു.’ഇച്ചാക്ക ജനിക്കുന്നത് ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ജാതകം എഴുതുന്ന പരിപാടിയൊന്നുമില്ല. നാട്ടിൽ അറിയപ്പെടുന്ന പ്രമാണിയും, ബിസിനസുകാരനും കർഷകനുമൊക്കെയായിരുന്നു ഉപ്പൂപ്പ. ഒരുപാട് സൗഹൃദങ്ങളുള്ള ആളായിരുന്നു.വാപ്പയുടെയും ഉമ്മയുടെയും കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ വർഷം ജനിക്കുന്ന ആൺകുട്ടി, അതായത് പുതിയ തലമുറയിലെ ആദ്യത്തെ ആൺകുട്ടിയാണ്. ആ കുട്ടിയുടെ ജനനം വലിയൊരു ആഘോഷമായിരുന്നു. ഉപ്പൂപ്പയുടെ സ്നേഹിതന്മാർ പറഞ്ഞു കുട്ടിയുടെ ജാതകം നമ്മുക്കൊന്ന് എഴുതിക്കാമെന്ന്.അങ്ങനെ ഇച്ചാക്കയുടെ ജാതകം എഴുതിച്ചു. ഞാൻ കണ്ടിട്ടില്ല. ആ ജാതകത്തിൽ മമ്മൂട്ടി വിശാഖം നക്ഷത്തിൽ ജനിച്ച ആളാണ്. പ്രശസ്തനാകുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അന്നൊന്നും അത് വലിയ കാര്യമായിട്ടെടുത്തില്ല.’- ഇബ്രാംഹിം കുട്ടി പറഞ്ഞു.