സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്;
എണ്‍പത് രൂപ കുറഞ്ഞ് പവന് 35,520 രൂപ. ഗ്രാമിന് 4,440 രൂപ
തിരുവനന്തപുരം: മൂന്ന് ദിവസം ഒരേ വിലയില്‍ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ പവന് 35,600 രൂപയിലായിരുന്നു സ്വര്‍ണം ഇന്നലെ വരെ. ഇന്ന് പവന് എണ്‍പത് രൂപ കുറഞ്ഞ് 35,520 രൂപയായി. ഗ്രാമിന് 4,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.
ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്.
ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞതാകട്ടെ 915 രൂപയും.