ലുലുവിനെ കണ്ടാൽ ചൊറിയാൻ തോന്നുന്ന ഈ ഓൺലൈൻ ചാനൽ ഇനി അല്പം വിയർക്കും. വിശദീകരണമായി ദേശീയപാത അതോറിറ്റി, നിയമനടപടിയുമായി ലുലു
കൊച്ചി: ഐ.എസ്.ആര്.ഒയുടെ കൂറ്റന്‍ കാര്‍ഗോ കണ്ടൈനര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയ സംഭവത്തില്‍ ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്‍ത്തകളില്‍ നിയമനടപടിയുമായി ലുലുഗ്രൂപ്പ്. വ്യാജ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ലുലു. വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച്ദേശീയപാത അതോറിറ്റിയും രംഗത്ത് വന്നുകഴിഞ്ഞു.
കഴക്കുട്ടം ആക്കുളത്തിനടുത്തുള്ള ദേശീയപാതയുടെ മേല്‍പ്പാലത്തെ ലുലുപ്പാലമെന്ന് വിശേഷിപ്പിച്ച് ഓണ്‍ലൈന്‍ വാര്‍ത്ത എത്തിയത്. പൂര്‍ണമായും ദേശീയപാത അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുമ്ബോഴാണ് ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത ലുലുപാലമെന്ന പേരില്‍ എത്തിയത്. രാജ്യത്ത് ഒരു സ്വകാര്യവ്യക്തികള്‍ക്കും പഞ്ചായത്ത് അതിര്‍ത്തിയില്‍ പോലും പാലം നിര്‍മ്മിക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്നിരിക്കെയാണ് ലുലുവിനെതിരെ വ്യാജ വാര്‍ത്ത എത്തിയത്.
ആക്കുളം ലുലു മാളിന് മുന്നിലെ ഫുട് ഓവര്‍ബ്രിഡ്ജ് ദേശീയ പാത അതോറിറ്റി നിര്‍മ്മിച്ചതാണെന്ന് അതോറിറ്റി അധികൃതര്‍ പ്രതികരിച്ചതോടെ വ്യാജ വാര്‍ത്തയുടെ കള്ളം പൊളിയുകയാണ്. വ്യാജ വാര്‍ത്ത തള്ളി ദേശീയ പാത അധികൃതരുടെ വിശദീകരണവും എത്തി. കഴക്കൂട്ടം കാരോട് ബൈപാസില്‍ ഈ രീതിയില്‍ അഞ്ച് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ തങ്ങള്‍ നിര്‍മ്മിച്ചതായി ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. ലുലു മാളിന് സമീപമുള്ള ഫുട് ഓവര്‍ബ്രിഡ്ജ് ആണ് ഒന്ന്. അത് കഴിഞ്ഞു അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ എം.ജി.എം സ്കൂളിനു സമീപത്തായി ഒരു ഫുട് ഓവര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട്. തിരുവല്ലത്ത് ഒരു ഫുട് ഓവര്‍ബ്രിഡ്ജും കോവളത്തിന് സമീപത്തായി രണ്ടു ഫുട് ഓവര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു.
ദേശീയ പാതകളിലോ സ്റ്റേറ്റ് ഹൈവേകളിലോ സ്വകാര്യ വ്യക്തികള്‍ക്ക് പാലം നിര്‍മ്മിക്കാനോ, ഫുട്-ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കാനോ ഒന്നും തന്നെ അനുമതിയില്ലാത്ത അവസ്ഥയിലാണ് ലുലുവിന് എതിരെ കള്ളകഥയുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നത്.
സ്കൂളുകള്‍, മാളുകള്‍ എന്നിവ ദേശീയ പാതയോരത്ത് വരുമ്ബോള്‍ അവിടെയാണ് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ പണിയുന്നത്. ജനങ്ങളില്‍ ഉയര്‍ന്നു വന്ന ആവശ്യപ്രകാരവും ഫുട് ഓവര്‍ബ്രിഡ്ജുകള്‍ പണിത് നല്‍കാറുണ്ട്. ഐ.എസ്.ആര്.ഒ ഭീമന് കാര്‍ഗോ യാത്ര ആക്കുളത്തെ ഫുട് ഓവര്‍ബ്രിഡ്ജ് കാരണം തടസപ്പെട്ടിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ലുലു നിര്‍മ്മിച്ച ഫുട് ഓവര്‍ ബ്രിഡ്ജ് കാരണമാണ് യാത്ര തടസപ്പെട്ടത് എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്. ലുലു മാള്‍ അല്ല ദേശീയ പാത അതോറിറ്റിയാണ് ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ അതോറിറ്റി പണി കഴിപ്പിച്ചത്.
കഴക്കൂട്ടം കാരോട് ബൈപാസില്‍ ഈ രീതിയില്‍ അഞ്ച് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ തങ്ങള്‍ നിര്‍മ്മിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കി. തടസം മാറ്റിയതോടെ യാത്ര പുനരാരംഭിച്ചിരുന്നു. ആക്കുളത്തെ ഈ ഫുട് ഓവര്‍ബ്രിഡ്ജിനു അടിയില്‍കൂടി തന്നെ കാര്‍ഗോ സുഗമമായി കടന്നുപോയി.
കൊച്ചിയിലും സമാനമായ രീതിയില്‍ തന്നെ ഫുട് ഓവര്‍ബ്രിഡ്ജുകളുണ്ട്.നഗരത്തിന്റെ തിരക്ക് പരിഗണിച്ച് അഞ്ച് ഓവര്‍ബ്രിജുകള്‍ നിലവിലുണ്ട്്. ഇടപ്പള്ളിയിലും, ചളിക്കവട്ടത്തും, കണ്ണാടിക്കാടും, പനങ്ങാട്ടും, പാലാരിവട്ടത്തുമെല്ലാം സമാനമായ രീതിയില്‍ ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
വസ്തുതകള്‍ ഇതാണെന്ന് ഇരിക്കെയാണ് ലുലു നിര്‍മ്മിച്ച മേല്‍പ്പാലം എന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. സംഭവത്തില്‍ വ്യാജ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്ന് ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് പറഞ്ഞു.