ഈരാറ്റുപേട്ടയില്‍ 11 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മാര്‍ക്കറ്റിന് സമീപം പോലീസ് നടത്തിയ റെയ്ഡില്‍ 11 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റ് റോഡിന് സമീപം പൂട്ടിയിട്ടിരുന്ന ഗോഡൗണില്‍നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ 18,000 പാക്കറ്റ് ഹാന്‍സ്, 900 പാക്കറ്റ് കൂള്‍, 2626 പാക്കറ്റ് ഗണേഷ് എന്നിവകണ്ടെടുത്തത്.ജില്ലാ പോലീസ് മേധാവി ഡി.ശില്്പയ്ക്ക്് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നടയ്ക്കല്‍ സ്വദേശി അമ്പഴത്തിനാല്‍ നവാസ് എന്നയാളുടെയാണ് കെട്ടിടം. അമ്പഴത്തിനാല്‍ സക്കീര്‍ എന്നയാളാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്.ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം ഈരാറ്റുപേട്ട എസ്.ഐ. അനുരാജ് എം.എച്ചിന്റെ നേതൃത്വത്തില്‍നടന്ന പരിശോധനാ സംഘത്തില്‍ എസ്.ഐ. തോമസ് സേവ്യര്‍, പോലീസ് ഉദ്യോഗസ്ഥരായ നിത്യ, ജോസിമോള്‍, കിരണ്‍, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ അംഗങ്ങളായ ശ്രീജിത്ത്, ഷെമീര്‍, അജയകുമാര്‍, കിരണ്‍ എസ്.കെ, തോമസ് സെബാസ്റ്റ്യന്‍ എന്നിവരും ഉണ്ടായിരുന്നു.