മലയാളിയുടെ കെടാവിളക്ക്, ദൃശ്യവിസ്മയം: പിറന്നാള്‍ നിറവില്‍ മഹാനടന്
കോട്ടയം: മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ. മലയാളികളുടെ കെടാവിളക്കെന്നാണ് എം.ടി. വാസുദേവൻ നായർ ഒരിക്കൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. തനിയാവർത്തനമില്ലാത്ത വേഷപ്പകർച്ചകളിലൂടെ ഓരോ മലയാളിക്കും ഹൃദയത്തിൽ തുടരുന്ന ദൃശ്യവിസ്മയമാണ് മമ്മൂട്ടി.
സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് മലയാളികളെ ഇത്രയധികം വിസ്മയിപ്പിച്ച മറ്റൊരു നടനില്ല. സിനിമയിൽ ഇത്രയധികം കാലം പൂർത്തിയാക്കിയെങ്കിലും ഇന്നും പുതുമുഖ നടന്റെ ആവേശം കാണിക്കുന്ന മറ്റൊരു താരത്തെയും നമുക്ക് കാണാൻ കഴിയില്ലകണ്ണുകൾ കൊണ്ടും ചലനങ്ങൾ കൊണ്ടും ശരീരം കൊണ്ടും അഭിനയിച്ചും ഒരുവേള അഭിനയിക്കാതെയും വെള്ളിത്തിരയിൽ അത്ഭുതം തീർക്കുന്ന നടന്മാർ അനവധിയുണ്ട് ഇന്ത്യൻ സിനിമയിൽ. മമ്മൂട്ടിയും ഈ ഉന്നതശ്രേണിയിൽ തന്നെയാണ്.സിനിമക്കകത്ത് മാത്രമല്ല സ്ക്രീനിനു പുറത്തും മമ്മൂട്ടി വല്യേട്ടനാണ്. അങ്ങനെ സഹപ്രവര്‍ത്തകരുടെ കാര്യത്തിലും കാട്ടുന്ന കരുതലുകളിലൂടെ മലയാളത്തിന്റെ വല്ല്യേട്ടനായി നിറഞ്ഞുനില്‍ക്കുകയാണ് എഴുപതിന്റെ നിറവില്‍ മമ്മൂട്ടി.