കണ്ണൂര്‍ : വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സ്കൂളിലെ കായിക അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പയ്യാവൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് പയ്യാവൂര്‍ പൊലീസ് ചന്ദനക്കാംപാറ സ്വദേശി സജി പാട്ടത്തില്‍ എന്ന അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാത്തത്. ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ എട്ട് വിദ്യാര്‍ത്ഥിനികളാണ് സജിക്കെതിരെ പരാതി പറഞ്ഞത്.
കായിക പരിശീലന സമയത്ത് അധ്യാപകന് അനാവശ്യമായി സ്പര്‍ശിച്ചു എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. ഇന്ന് രാവിലെയാണ് പയ്യാവൂര്‍ പൊലീസ് വീട്ടില്‍ നിന്ന് അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തത്. നാട്ടുകാര്‍ സജിയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.