ജില്ലയില്‍ 7, 8 തീയതികളില്ഊര്ജ്ജിത വാക്സിനേഷന് ഡ്രൈവ്
കാസര്‍കോട്:ഊര്‍ജജിത കോവിഡ് വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ എഴ്, എട്ട് തീയതികളില്‍ ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷന് നല്‍കുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജന് കെ.ആര് അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷന് വഴിയും ഓണ്‍ലൈന്‍ അലോട്മെന്റ് മുഖേനയും വാക്സിന് നല്‍കും. പൊതുജനങ്ങളുമായി നിരന്തരമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള തൊഴിലാളികള്‍, 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, പട്ടിക വര്‍ഗ വിഭാഗക്കാര്‍, 18 വയസ്സിന് മുകളിലുള്ള ഗുരുതര രോഗ ബാധിതര്‍, അധ്യാപകര്‍, അധ്യാപകരുടെ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. വാക്സിനേഷന് ലഭിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് സെപ്തംബര്‍ ആറ്, ഏഴ് തീയതികളില്‍ വൈകീട്ട് നാല് മുതല്‍ ലഭ്യമാകും. ഓണ്‍ലൈന്‍ വഴി വാക്സിനേഷന് ലഭിക്കുന്നതിനായി cowin.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് വാക്സിനേഷന് വേണ്ടിയുള്ള അലോട്ട്മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷന് വഴി വാക്സിനേഷന് ലഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061078 026