പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മണ്ഡപത്തോട് ചേര്‍ന്ന് നായയുടെ ജഡം കത്തിച്ച
സംഭവത്തില്‍ ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചു.സംഭവത്തിന് പിന്നില്‍ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമെന്ന് സൂചന
കണ്ണൂര്‍: പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മണ്ഡപത്തോട് ചേര്‍ന്ന് നായയുടെ ജഡം കത്തിച്ച
സംഭവത്തില്‍ ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകുന്നേരമാണ്
സ്മൃതി മണ്ഡപത്തിനു സമീപം മൃഗങ്ങളുടെ ജഡം കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടത്തിയത്. സ്മൃതിമണ്ഡപത്തെ നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമമാണ് ഇതെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെ
ക്രട്ടറി കെ.കെ വിനോദ് കുമാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവത്തില്‍ ബി.ജെ.പി നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനു
പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും ആരോപണമുണ്ട് .ചത്തുകിടന്ന നായയെ സ്മൃതിമന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്നും സൂചന ലഭിച്ചിട്ടുണ്ട് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം
ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം പോലിസിനെ സമീപിക്കും.സംഭവത്തില്‍ രാഷ്ട്രീയ ആരോ
പണങ്ങളൊന്നും നേതൃത്വം ഉന്നയിച്ചിട്ടില്ല. അതസമയം, കോവിഡ് രോഗികളെ സംസ്കരിക്കു
ന്നതിനായി കെ.ജി മാരാരുടെ സ്മൃതി മന്ദിരത്തിന് മുന്നില്‍ വിറകും മറ്റും കൂട്ടിയിട്ടതില്‍ കോര്‍
പ്പറേഷനെതിരേ ബി.ജെ.പി രംഗത്തെത്തിയിട്ടുï്. എന്നാല്‍ ഇത് ബോധപൂര്‍വം ചെയ്തതെല്ലെ
ന്നും കോവിഡ് മരണങ്ങള് കൂടിയ സാഹചര്യത്തില്‍ സംഭവിച്ചുപോയതാണെന്നുമായിരുന്നു
കോര്‍പ്പറേഷന്റെ വിശദീകരണം.വിറകുകള്‍ മാറ്റാമെന്നും കോര്പ്പറേഷന് അറിയിച്ചിട്ടുണ്ട്