പ്രതിസന്ധിയുടെ പടിക്കുഴിയിൽ ഹോട്ടല്‍ റസ്റ്റോറന്റ് മേഖല
കാസർകോട് : കോവിഡ് പ്രതിസന്ധിയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം പ്രതിസന്ധിയുടെ പടുകുഴിയിലാണ് ഹോട്ടല്‍ റസ്റ്റോറന്റ് മേഖല.എടുത്ത ലോണ്‍ പോലും തിരിച്ചടക്കാനാകാതെ നിരവധി ഹോട്ടലുകള്ക്കാണ്താഴ് വീണത്.
കാസർകോട് ജില്ലയിൽ മാത്രം കോവിഡിന് ശേഷം 137 ഓളം കണ്ണൂർ 200 ഹോട്ടലുകളും പൂട്ടി. കേരളത്തിന്റെ കണക്കെടുപ്പ് നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തു വരുക കൂടാതെ പാചക വാതക വില വര്‍ധനയും സാധനങ്ങളുടെ വിലക്കയറ്റവും ഔ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഹോട്ടലുകളില്‍ ആള്കാര്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് ഹോട്ടലുടമക്കൾ പറയുന്നു .
കടയുടെ വാടകയും കൂടി താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഹോട്ടല്‍ ജീവനക്കാരെ പോലും ഒഴിവാക്കിയാണ് പലരും പ്രവര്‍ത്തിക്കുന്നത്.28 മുതല്‍ 30 വരെ തൊഴിലാളികള്‍ ജോലി ചെയ്ത സ്ഥാ
പനത്തില്‍ നിലവിലുള്ളത് 11തൊഴിലാളികള്‍ മാത്രമാണ്.പ്രതിസന്ധി പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപെട്ടിരുന്നു. കൂടാതെ സാധനങ്ങളുടെ വിലക്കയറ്റവും ഈ മേഖലയെ കാര്യമായിതന്നെ ബാധിച്ചിട്ടുണ്ട് കച്ചവടം ചെയ്ത പൈസ മുഴുവന്‍ തൊഴിലാളികള്‍ക്കും സാധനം വാങ്ങാനും മാത്രമാണ്
തികയുന്നത്. വിഭവങ്ങളുടെ എണ്ണം കുറച്ചാണ് നിലവല്കച്ചവടം ചെയ്യുന്നത്. എല്ലാംഉടന് ശരിയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.കടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ഏകപോംവഴി. ഹോട്ടലില്‍ എത്തുന്നവര്‍ പലരും ആദ്യം ചോദിക്കുന്നത്. ഇരുന്ന് കഴിക്കാന്‍
സൗകര്യമുണ്ടോയെന്നാണ്.കോവിഡ് പതിസന്ധിയും ശക്തമായ നിയന്ത്രണവും മൂലം എല്ലാ കടകളിലും നിലവില്‍ പാര്‍സല്‍ സൗകര്യം മാത്രമാണുള്ളത്. ഹോം ഡെലിവറി സൗകര്യം ഉള്ളതുകൊണ്ടോണ് കുറച്ചെങ്കിലും പിടിച്ച് നില്‍ക്കുന്നതെന്നാണ് ഉടമകള്‍ പറയുന്നത്.