ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പിതാവിനെതിരെയും പീഡനക്കുറ്റം
കാസര്‍കോട് :കാസര്‍കോട് ഉളിയത്തടുക്ക പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെയും പീഡനകുറ്റം ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ പ്രതികള്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
കേസില്‍ 12 പേര് ഇതിനകം അറസ്റ്റിലായി. പീഡനത്തിന് ഒത്താശ ചെയ്തതിന് പിതാവും മാതാവും നേരത്തെ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി ആവര്ത്തിച്ചെടുക്കുമ്പോഴാണ് പിതാവും പീഡിപ്പിച്ചിരുന്നുവെന്ന വിവരം അറിയുന്നത്.
കുട്ടിയെ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതികളെ പിടികൂടുന്നത്. ജൂണ്‍ 25നായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുതല്‍ പ്രതികള്‍ പിടിയിലായത്.