സുപ്രിം കോടതി അഭിഭാഷകൻ അഡ്വ.ജോസ് എബ്രഹാമിന്റെ ”സേഫ് എമിഗ്രേഷൻ” എന്ന പുസ്തകം നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിക്ക് നൽകി യുഎഇയിൽ പ്രകാശനം ചെയ്തു
ഷാർജ: പ്രമുഖ സുപ്രിം കോടതി അഭിഭാഷകനും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ഇന്ത്യയിലെ വിവിധ ഹൈകോടതികളിലും സുപ്രീം കോടതിയിലും പൊതു താല്പര്യ ഹർജികൾ നൽകി വിവിധ അവകാശങ്ങൾ നേടി കൊടുക്കുകയും ചെയ്ത അഡ്വ.ജോസ് എബ്രഹാമിന്റെ ‘സേഫ് എമിഗ്രേഷൻ” എന്ന പുസ്തകം യുഎഇയിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. ഷാർജയിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.
ഒരു പ്രവാസി നിയമപരമായി എങ്ങനെ സ്വന്തം നാട്ടിൽ നിന്ന് വിദേശത്തേക്ക് ചെന്നെത്താം, ഇന്ത്യൻ എമിഗ്രേഷൻ ആക്ടിന്റെ നിയമവശങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന എങ്ങനെ സുരക്ഷിതമായി കുടിയേറാമെന്നതിനെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകുന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.
ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്റെ കൺട്രി ഹെഡും SNDP സേവനം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനുമായ ശ്രീധരൻ പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ അഡ്വ.മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുഐദി, അഡ്വ.ശങ്കർ നാരായണൻ, അഡ്വ.യാസർ സഖാഫി, സാമൂഹ്യ പ്രവർത്തകരായ ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.