യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവെത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ പിടിയില്‍
ചെറുതോണി: ജില്ലയില്‍ യുവാക്കള്‍ക്ക് വിദ്യാര്‍ഥികള്‍ക്കും കഞ്ചാവെത്തെച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് പേര് എക്സൈസിന്റെ പിടിയിലായി.
ഇരട്ടയാര്‍ കാറ്റാടിക്കവല നാട്ടുവാതുക്കല്‍ സദാനന്ദന്റെ മകന് നന്ദു എസ്.ആനന്ദ് (22), പാമ്പാടുംപാറ മന്നാക്കുടി അമ്പലക്കടവില്‍ തോമസിന്റെ മകന് മിഥുന് തോമസ് (20) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച ഇരട്ടയാറിന് സമീപം നത്തുകല്ലില്‍ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. 250 ഗ്രാം ഉണക്ക കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇടുക്കി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി. സിബി യുടെ നേതൃത്വത്തില്‍ സി.ഇ.ഒമാരായ ജിനു ജോ മാത്യു, അനൂപ് പി. ജോസഫ്, ആല്ബിന് ജോസ്, സാബുമോന് എം.സി, ബൈജു സോമരാജ്, രതീഷ് കുമാര്‍ എം.ആര്, പ്രിവന്റീവ് ഓഫീസര്‍ സജി കെ.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.