തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷംഅമ്മയും മകനും കിണറ്റില്‍ ചാടി മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകന് രജിന് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബിന്ദു, ഭര്‍ത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. പൊള്ളലേറ്റ രജിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ രണ്ടാം വിവാഹമാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
മൂന്നുവര്‍ഷം മുന്‍പാണ് ബിന്ദുവിന്റെയും രജിലാലിന്റെയും വിവാഹം. ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് എത്തിയാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്.