നിപ: സമ്പര്‍ക്കവും ഉറവിടവുംകണ്ടെത്തുന്നതിന് മുന്‍ഗണനയെന്ന് ആരോഗ്യമന്ത്രി; പൂനെയില്‍ നിന്നുള്ള
വിദഗ്ധസംഘം ഇന്ന് കോഴിക്കോട്ടെത്തും
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കവും ഉറവിടവും കണ്ടെത്തുന്നതിന് മുന്‍ഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനം, വെറ്ററിനറി, മൃഗപരിപാലന വകുപ്പുകളുടെ യോഗംഇന്നലെ ചേര്‍ന്നിരുന്നു. ഈ കുട്ടിക്ക് തന്നെയാണോ ആദ്യമായി നിപ വന്നതെന്നും കണ്ടെത്തേണ്ടതുണ്ട്.
കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെറിയ രോഗലക്ഷണവും കണ്ടെത്തിയിട്ടുണ്ട്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റി. 20 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. സമ്പര്‍ക്ക പട്ടിക കുറ്റമറ്റതാക്കാന്‍ നടപടി തുടരും. അതിനായി ആശാവര്‍ക്കര്‍മാര്‍ സ്ഥലത്ത് പരിശോധന തുടങ്ങി. സമ്പര്‍ക്ക പട്ടികയിലുള്ളത് 188 പേരാണ്. കൂടുതല്‍ െേപര കണ്ടെത്തിയേക്കാം. ഹൈ റിസ്ക് കോണ്ടാക്ട് ഉള്ള ഏഴ് പേരുടെ സാംപിള്‍ അയച്ചു. ഇവിടെ ടെസ്റ്റ് ചെയ്താലും പൂനെ വൈറോളജി ലാബിലും അയച്ച് സ്ഥിരീകരിക്കണം. പൂെനയില്‍ നിന്നുള്ള ടീം ഇവിടെയെത്തിയാണ് ലാബ് തയ്യാറാക്കുക. പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം ഉച്ചയോടെ കോഴിക്കോട്ട് എത്തും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കാന് നടപടിയെടുക്കും. പരിശീലനം ലഭിച്ചയാളാണെങ്കിലും പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടെങ്കിലും രോഗിയെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഐ.എം.എയുടെ കൂടെ സഹകരണത്തോടെ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, റംമ്പൂട്ടാനില്‍ നിന്നാണ് നിപ പടര്‍ന്നതെന്ന് പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയ കേന്ദ്രസംഘം ഇതറിയിച്ചു. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായി മന്ത്രി പ്രതികരിച്ചു.