കോവിഡ് ചികില്‍സാകേന്ദ്രത്തില്‍ 16കാരിയ്ക്കുനേരെ ലൈംഗികാതിക്രമംസി.എഫ്.എല്‍.ടിസിയിലെ താല്കാലിക ജീവനക്കാരന് അറസ്റ്റില്‍
പത്തനംതിട്ട :കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ട സി.എഫ്.എല്‍.റ്റി.സിയിലാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എഫ്.എല്‍.ടിസിയിലെ താല്കാലിക ജീവനക്കാരനാണ് പ്രതിയായ ബിനു.
കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കോവിഡ് നെഗറ്റീവ് ആയ ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്നതിന് പകരം സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലും പൊലീസ് അന്വേഷണത്തിലുമാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.