ഡിസിസി അധ്യക്ഷ നിയമന വിവാദത്തില്‍ വിശദീകരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്’ഉമ്മന്‍ ചാണ്ടിക്കെതിരെ മരണംവരെ ഒന്നും പറയില്ല; സോളാര്‍ കാലത്ത് ഭക്തന്മാരെ കണ്ടില്ല’
കാസര്‍കോട്: ഡിസിസി അധ്യക്ഷ നിയമന വിവാദത്തില്‍ വിശദീകരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ‘മരണംവരെ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒന്നും പറയില്ല. ഇനിയും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാല്‍ പല മാന്യന്മാരുടെയും പേരുകള്‍ പുറത്തുപറയും. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭക്തന്മാരായി നടക്കുന്ന ആരെയും സോളര്‍ കാലത്ത് കണ്ടിട്ടില്ലെന്നും ഉണ്ണിത്താന് ഒളിയമ്പെയ്തു.
ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ കൂടിയാലോചനകള്‍ നടന്നില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്മോഹന്‍ ഉണ്ണിത്താന് ആഞ്ഞടിച്ചത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന രണ്ടു നേതാക്കള്‍ക്കെതിരെ ഈ തരത്തില്‍ പ്രതികരിച്ചതില്‍ കെ.സുധാകരനടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള വിശദീകരണം.
എന്നാല്‍ ഉണ്ണിത്താന്റെ വിശദീകരണം പലപ്പോഴും മുന്നറിയിപ്പുകള്‍ക്ക് വഴിമാറി. ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് വേദനിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് പറയുമ്പോഴും, നേതൃമാറ്റം ഉണ്ടായെന്നും പുതിയ ആളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരവും സമയവും കൊടുക്കണമെന്നും ഉണ്ണിത്താന് പറയുന്നു.