ലണ്ടന്‍: ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകര്‍ച്ചക്ക് രണ്ടാം ഇന്നിങ്സില്‍ പ്രായശ്ചിത്തം ചെയ്ത് ഇന്ത്യ. 127 റണ്‍സുമായി ഓപ്പണര്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റിന് 270 റണ്‍സെന്ന സുരക്ഷിത നിലയിലാണ് ഇന്ത്യ. 171 റണ്‍സ് ലീഡ് ഇതിനോടകം തന്നെ ഇന്ത്യക്കുണ്ട്. വെളിച്ചക്കുറവ് മൂലം ഒാവല്‍ സ്റ്റേഡിയത്തില്‍ നേരത്തേ സ്റ്റംപ് എടുക്കുേമ്ബാള് 22 റണ്‍സുമായി വിരാട് കോഹ്ലിയും 9 റണ്‍സുമായി രവീന്ദ്ര ജദേജയുമാണ് ക്രീസില്‍. ടെസ്റ്റില്‍ അരങ്ങേറി എട്ടു വര്‍ഷവും 43 മത്സരങ്ങളും കഴിഞ്ഞ ശേഷമാണ് രോഹിതിെന്റ ആദ്യ വിദേശ ശതകം. ഇന്ത്യയില്‍ ഏഴു സെഞ്ച്വറികള്ക്കുശേഷമാണ് വിദേശത്ത് ആദ്യ നൂറു തികക്കുന്നത്. 256 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സുമടങ്ങിയതായിരുന്നു രോഹിതിെന്റ ഇന്നിങ്സ്. മുഈന്‍ അലിയെ സിക്സ് പറത്തിയാണ് സെഞ്ച്വറി തികച്ചത്. ഒന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം 83 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് രണ്ടാം വിക്കറ്റില്‍ പുജാരയുടെ കൂടെ 143 റണ്‍സും ചേര്‍ത്തു.
കെ.എല്‍ രാഹുല്‍ 46ഉം ചേതേശ്വര്‍ പുജാര 61ഉം റണ്‍സെടുത്ത് പുറത്തായി. സമീപകാലത്തായി ടെസ്റ്റിലും മികച്ച ഫോമിലായിരുന്ന രോഹിത് വിദേശമണ്ണില്‍ ഒരു സെഞ്ച്വറിയെന്ന സ്വപ്നം നേടിയെടുക്കുകയായിരുന്നു. ഒപ്പം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച രണ്ടാം ഇന്നിങ്സ് സ്കോറിലേക്ക് അടിത്തറയും ഒരുക്കിക്കൊടുത്തു. ആദ്യ ഇന്നിങ്സില്‍ 99 റണ്‍സ് ലീഡ് വഴങ്ങിയ സമ്മര്‍ദ്ദമില്ലാതെയാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 236ലെത്തിയ ഇന്ത്യയുടെ കുതിപ്പിന് രണ്ടാം ന്യൂബാളിലെ ആദ്യ ഓവറില്‍ രണ്ടു വിക്കറ്റെടുത്ത ഒലി റോബിന്‍സനാണ് ബ്രേക്കിട്ടത്. ആദ്യ പന്തില്‍ രോഹിതിനെ പുറത്താക്കിയ റോബിന്‍സണ്‍ അവസാന പന്തില്‍ ചേതേശ്വര്‍ പുജാരക്കും (61) മടക്ക ടിക്കറ്റ് നല്കി.
വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി രോഹിതും രാഹുലും മികച്ച രീതിയില്‍ ബാറ്റുചെയ്തു. സൂക്ഷ്മതയും സ്ട്രോക്കുകളും സമ്മേളിപ്പിച്ച് ഇരുവരും ബാറ്റുവീശിയപ്പോള്‍ ഇംഗ്ലണ്ട് പന്തേറുകാര്‍ വിയര്‍ത്തു. ഒടുവില്‍ രാഹുലിനെ ജോണി ബെയര്‍സ്റ്റോയുടെ ഗ്ലസൗസിലെത്തിച്ച് ജെയിംസ് ആന്‍ഡേഴ്സനാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. വണ്‍ഡൗണായി ഇറങ്ങിയ പുജാര കഴിഞ്ഞ കളിയിലെ പോലെ പതിവുശൈലി വിട്ട് പോസിറ്റിവായാണ് തുടങ്ങിയത്. അര്‍ധ സെഞ്ച്വറിക്കുശേഷം രോഹിതും കൂടുതല്‍ ഒഴുക്കോടെ ബാറ്റേന്തിയതോടെ റണ്ണൊഴുകി. എല്ലാ ബൗളര്‍മാരെയും ആത്മവിശ്വാസത്തോടെ നേരിട്ട ഇരുവരും സ്പിന്നര്‍ മുഈനെ നന്നായി ശിക്ഷിച്ചു. ഇന്ത്യ മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 80 ഓവര്‍ പിന്നിട്ടയുടന്‍ പുതിയ പന്തെടുത്തതാണ് ഇംഗ്ലണ്ടിനെ തുണച്ചത്. രണ്ടുവിക്കറ്റുമായി റോബിന്‍സണ്‍ ടീമിന് പ്രതീക്ഷ നല്കി. തുടര്‍ന്ന് ക്രീസിലെത്തിയ കോഹ്ലിയും ജദേജയും പരുക്കേല്പ്പിക്കാതെ മൂന്നാംദിനം പൂര്‍ത്തിയാക്കുകയായിരുന്നു.