കാഞ്ഞങ്ങാട് അനശ്വര സ്റ്റാന്റിലെ ഓട്ടോതൊഴിലാളികൾ ചേർന്ന് ശ്രീരാഗിന് ചികിത്സാ സഹായം നൽകി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അനശ്വര സ്റ്റാന്റിലെ ഓട്ടോ തൊഴിലാളി വേലാശ്വരം പാണംന്തോട് ശശിധരന്റെ മകൻ ശ്രീരാഗിന് അപൂർവ്വമായി കണ്ടുവരുന്ന രോഗം ബാധിച്ചു കണ്ണൂർ മിംസ് ഹോസ്പ്പിറ്റലിൽ ചികിത്സയിലാണ്. കാഞ്ഞങ്ങാട് അനശ്വര ഓട്ടോസ്റ്റാന്റിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ ശ്രീരാഗിന് ചികിത്സാ ധനസഹായം സി എച്ച് കുഞ്ഞമ്പു കൈമാറി.കുഞ്ഞിരാമൻ കാട്ടുകുളങ്ങര, സതീശൻ മാവുങ്കാൽ , ചന്ദ്രൻ കണിയാംകുണ്ട് ,
ദിനേശൻ ആവിയിൽ എന്നിവർ സംബന്ധിച്ചു.