നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു
പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാൽവഴുതി വീണ് യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് (ജയ് മോന്-36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.
എറണാകുളം സ്വദേശികളായ മറ്റ് രണ്ട് പേർക്കൊപ്പമായിരുന്നു ജയ്രാജ് ഇവിടെയെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയ ജയ് മോൻ പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേയ്ക്കു വീണു.
നെന്മാറയില്നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.