യു.ഡി.എഫ് വിടില്ല; മുന്നണിയെ ശക്തിപ്പെടുത്തുകയാണ്ലക്ഷ്യം: ആര്‍എസ്പി
തിരുവനന്തപുരം:യു.ഡി.എഫ് വിടില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ച ആര്എസ്പിയേ ചര്‍ച്ചക്ക് ക്ഷണിച്ചതോടെയാണ് മഞ്ഞുരുകിയത്. തല്ക്കാലം യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയേ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരം. തിങ്കാളാഴ്ച നടക്കുന്ന ഉഭയക്ഷി ചര്‍ച്ചയില്‍ മുന്നണിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആര് എസ് പി ഉന്നയിക്കും. കോണ്‍ഗ്രസിലെ തമ്മിലടി ഉചിതമായില്ലെന്ന് നേതൃത്വത്തെ അറിയിക്കും. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാണമെന്നാണ് ആര് എസ് പിയുട കാഴ്ചപ്പാട്. ഇപ്പോള്‍ മുന്നണി മാറ്റത്തിനു അനുകൂല സാഹചര്യമില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തയാറായതും പാര്‍ട്ടി പരിഗണിക്കുന്നുണ്ട് . മുന്നണി വിട്ടാലും ഇടതുമുന്നണി സ്വീകരിക്കുമെന്ന് ഉറപ്പില്ല. അതിനാല്‍ പെരുവഴിയാകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ആര് എസ് പി മുന്നണിയിപ്പ് നല്‍കും.