ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ വീഡിയോ ;
കിംവദന്തി പരത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.മുന്നറിയിപ്പുമായി പൊലീസ്
ഉപ്പള: ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ വീഡിയോ പ്രചാരണം. മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്പള എന്നിവിടങ്ങളിൽ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വീഡിയോയിൽ ഒരു സ്ത്രീ ദൃക്സാക്ഷി വിവരണമാണ് നടത്തുന്നത്. ഒരു കവർചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയിൽ വെള്ളിയാഴ്ച പൊലീസ് വാഹന പരിശോധന നടത്തിയതിനെ തുടർന്ന് അൽപം സമയം ഗതാഗത സ്തംഭനം ഉണ്ടായതോടെയാണ് കുട്ടികളെ തട്ടികൊണ്ടു പോയെന്ന രീതിയിലുള്ള സ്ത്രി വ്യാജ പ്രചാരണം നടത്തിയത് . തുടർന്നാണ് ഓഡിയോ സന്ദേശവും പ്രചരിച്ചത് .
ഇത്തരത്തിലുള്ള കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ മുന്നറിയിപ്പും പൊലീസ് നൽക്കി . കുട്ടികളെ തട്ടികൊണ്ടു പോകുന്ന ഒരു സംഘത്തെ ഉപ്പളയിൽ നിന്നും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചുവെന്നും താൻ ഇതിന് ദൃക്സാക്ഷിയാണെന്നുമാണ് പ്രചാരണം നടത്തിയവരെ കണ്ടത്താനുള്ള ശ്രമത്തിലാണ് പോലീസ് .