മദ്യം പിടിച്ചുവാങ്ങിയതിനെ ചൊല്ലി തർക്കം: യുവാവിനെ കുത്തിയ നാലുപേര്‍ അറസ്റ്റില്‍
അമ്പലപ്പുഴ: മദ്യം പിടിച്ചുവാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ പാണ്ടനാട് ശ്രുതീഷ്(29), തകഴി പടഹാരം പ്രേംജിത്ത്(35), പച്ച വിജീഷ് (24), സഞ്ജു(22) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം തകഴി കന്നാമുക്കിലായിരുന്നു സംഭവം. മദ്യശാലയിൽനിന്ന് സുഹൃത്തിനൊപ്പം വരികയായിരുന്ന പച്ച സ്വദേശി സഞ്ജുവില്‍നിന്ന് തകഴി സ്വദേശി ബിജുകുമാര്‍ (മാര്‍ത്താണ്ഡന്‍ ബിജു -46) മദ്യക്കുപ്പി പിടിച്ച് വാങ്ങുകയും കുടിക്കുകയും ചെയ്തു. ഇതേച്ചൊല്ലി സഞ്ജുവും മറ്റ് മൂന്ന് പേരും ചേര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെയാണ് ബിജുവിന് കുത്തേല്‍ക്കുന്നത്.
ബിജു നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ചെങ്ങന്നൂര്‍, ആറന്മുള, എടത്വ, വീയപുരം, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ കേസുള്ളതാണെന്ന് പൊലീസ് പറഞ്ഞു.