തിരൂരിൽ പ്രഭാതസവാരിക്കിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു
തിരൂർ: പ്രഭാതസവാരിക്കിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പരന്നേക്കാട് തറമ്മൽ അജിത് (19) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 6.30ഓടെ പ്രഭാത സവാരിക്കായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പിതാവ്: സുനിൽ കുമാർ. മാതാവ്: സുനിത. സഹോദരങ്ങൾ: സുജിത്, സുനിൽ ലാൽ.