നോർത്ത് മലബാർ കാൻസർ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോഗോ പ്രകാശനം
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ പാറക്കളായിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന നോർത്ത് മലബാർ കാൻസർ കെയർ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം കാസർകോട് എം പി. രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. കാസർകോട് ജില്ലയിൽ ആരോഗ്യരംഗത്ത് പ്രസ്തുത സ്ഥാപനം മികച്ച മുതൽക്കൂട്ട് ആകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പറക്കളായി എൻ എം ഐ ടി ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വേലായുധൻ, നാരായണൻ,. കെ. ഇ. ബക്കർ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ആരോഗ്യ സാമൂഹ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ശ്യാംകുമാർ നന്ദി രേഖപ്പെടുത്തി.