കാസർകോട്:ഒടുവിൽ കേരളബാങ്കിന് ഹൈക്കോടതിയും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു .ഇനി കേരളത്തിന് സ്വന്തം ബാങ്കായി.പ്രതിപക്ഷ നേതാവിന്റെയും അനുചരന്മാരുടെയും കടുത്ത എതിർപ്പ് തള്ളിനീക്കിയാണ് പിണറായി സർക്കാർ ഈ വിജയം കൊയ്തത്.നാലുവരിപ്പാത,ഗ്യാസ് ലൈൻ,പവർഹൈവേ എന്നീ നേട്ടങ്ങൾക്കൊപ്പം കേരളബാങ്കും പിണറായി സർക്കാരിന് മറ്റൊരു പൊൻ തൂവലായി.സി.പി.എമ്മിലെ ചില ട്രേഡ്യൂണിയൻ പാരകളും കേരള ബാങ്കിനെതിരെ ഉയർന്നിരുന്നു,ഇതും പിണറായി വിജയൻ തട്ടിക്കളഞ്ഞു.ഇനി ഈ പുതിയ ബാങ്കിനെ സംരക്ഷിക്കേണ്ട ചുമതല ഓരോ മലയാളിയുടേതുമാണ്.ഈ ബാങ്കിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മറുപടി ഇതാ…
1. വായ്പകളുടെ പലിശനിരക്ക് കുറയുമോ ?
കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന് കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍ വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന്ന പുനര്‍ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം എന്ന പലിശ നിരക്കില്‍ നിന്നും കുറച്ചു നല്‍കാനാകും. കാര്‍ഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും.
2. പ്രവാസി നിക്ഷേപം കേരള ബാങ്കില്‍ സ്വീകരിക്കാനാകുമോ ?
പ്രവാസി മലയാളികള്‍ ഓരോ വര്‍ഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത് 1.5 ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ NRI നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാന്‍ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടില്‍ വിനിയോഗിക്കാന്‍ കഴിയുന്നതിലൂടെ വികസനമേഖലകളില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും.
3. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ ?