വാടക നല്‍കാത്തതിന്റെ പേരില്‍ വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കണ്ടത് താമസക്കാരന് തൂങ്ങി മരിച്ച നിലയില്‍
കണ്ണൂർ: വാടക വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിൽ നേരത്തെ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് മരിച്ചത്.
കഴിഞ്ഞ നാലുവർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഇയാളെ ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഈ ഉത്തരവ് നടപ്പാക്കാൻ ഗോപാലകൃഷ്ണ ഷേണായിക്ക് പലകുറി സാവകാശവും നൽകിയെന്നും ഉടമസ്ഥൻ ആരോപിച്ചു. വെള്ളിയാഴ്ച ഉത്തരവ് നടപ്പാക്കാനായി ഉടമസ്ഥൻ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർടെം നടത്താനായി പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.