മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ എന്‍കൗണ്ടര്‍ എപ്പോള്‍? കൊല്ലരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് പ്രതികളുടെ മാതാപിതാക്കള്‍
മൈസൂരു: മൈസൂര്‍ ചാമുണ്ഡി കുന്നിന് ചുവട്ടില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഏറ്റുമുട്ടലിലൂടെ (എന്‍കൗണ്ടര്‍) കൊല്ലരുതെന്ന്
പോലീസിനോട് അഭ്യര്‍ത്ഥിച്ചു രംഗത്ത് വന്നു .
കുറ്റകൃത്യം നടന്ന ദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും അവര്‍ ഉപയോഗിച്ച ആയുധങ്ങളും ശേഖരിക്കുന്നതിനായി പോലീസ് തമിഴ്നാട്ടിലെ പ്രതികളുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടിയിലാണ്
കൈകള്‍ കൂപ്പി, കവിളിലൂടെ കണ്ണുനീര് ഒഴുക്കി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചത്
കൂട്ടമാനഭംഗത്തിനിരയായ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ കര്‍ണാടക പോലീസ് തീരുമാനിച്ചെന്ന പ്രതികളുടെ നാട്ടിലും സത്യമംഗല, ഈറോഡ്, തലവടി തുടങ്ങിയ അയല്‍ പ്രദേശങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ് . ഏറ്റുമുട്ടലിലൂടെ പ്രതികളെ ഇല്ലാതാക്കാന്‍ ചില കര്‍ണാടക രാഷ്ട്രീയക്കാര്‍ നടത്തിയ നിര്‍ദ്ദേശങ്ങള്‍ തമിഴ്നാട്ടിലെ പ്രാദേശിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരിച്ചിരുന്നു .
മാത്രമല്ലേ ഏത് നിമിഷം വേണമെങ്കിലും കര്‍ണാടക പോലീസ് ഈ വഴി തിരഞ്ഞെടുക്കാനുള്ള സാധ്യത ഉണ്ടെന്ന് കര്‍ണാടകയിലെയും തമിഴ് നാട്ടിലെയും മാധ്യമങ്ങള്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് . ഇതാണ് രക്ഷിതാക്കളുടെ മനസ്സില്‍ ഒരു ഭീതി ജനിപ്പിക്കുന്നത് . എന്നാല്‍ പോലീസ് ഇത്തരത്തിലുള്ള വഴി സീകരിക്കുമെന്ന് ചില ഉദ്യഗസ്ഥര്‍ വഴി തന്നയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. അത് കൊണ്ടുതന്നെ എന്തും സംഭവിക്കാം എന്ന രീതിയിലാണ് കാര്യങ്ങള്‍ .