കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ പി.എസ്.പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍?ഗ്രസില്‍ കലാപമുയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.എസ്.പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് പ്രശാന്ത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ ഇന്നിം?ഗ്സിന് തുടക്കമിട്ടത്.
സിപിഎം ആക്ടിം?ഗ് സെക്രട്ടറി എ.വിജയരാ?ഘവന്റെ വാര്‍ത്തസമ്മേളനത്തിന്റെ അവസാനഘട്ടത്തിലേക്ക് പിഎസ് പ്രശാന്തിനെ സിപിഎമ്മിലേക്ക് വരവേല്‍ക്കുന്നതായുള്ള പ്രഖ്യാപനം വിജയരാഘവനില്‍ നിന്നുണ്ടായത്. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പനൊപ്പം പി.എസ്.പ്രശാന്ത് കോണ്‍ഫറന്‍സ് ഹാളിലേക്ക് എത്തിയത്.
ഹൈക്കമാന്‍ഡിന്റെ പ്രവര്‍ത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവര്ത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആ?ഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍?ഗ്രസ്. സ്ഥാനാര്‍ത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും സാധിക്കാത്ത രീതിയിലാണ് കോണ്‍?ഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു പി.എസ്.പ്രശാന്ത്. രണ്ട് ദിവസം മുന്‍പാണ് കോണ്‍?ഗ്രസിന്റെ പ്രാഥമിക അം?ഗത്വം രാജിവച്ചതായി പി.എസ്.പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിക്ക് പാര്‍ട്ടി റിവാര്‍ഡ് നല്‍കിയതാണ് ഡിസിസി അധ്യക്ഷസ്ഥാനം. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളിന് പ്രമോഷന് കൊടുത്തത് ശരിയായില്ല. സാധാരണ കോണ്‍ഗ്രസ് പ്രവര്ത്തകന് സഹിക്കാനാകാത്ത അനുഭവങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായതെന്നും പ്രശാന്ത് പറഞ്ഞു.
കെ സി വേണു?ഗോപാലാണ് കേരളത്തിലെ കോണ്‍?ഗ്രസ് സംഘടനാ തകര്‍ച്ചയുടെ മൂല കാരണം. കെ സി വേണു?ഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.വര്?ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. പാലോട് രവി ഒരു കുമ്പിടിയാണ്. എല്ലായിടത്തും പുള്ളി ഉണ്ട്. പാലോട് രവി ഒരു നല്ല നടനാണെന്നും എല്ലാ സ്ഥാനാര്‍ഥികളും അദ്ദേഹത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചിട്ടും പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെന്ന് പ്രശാന്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചിരുന്നു.