ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് സംശയം.പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ
മംഗളുരു :ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായുള്ള പരാതിയുമായി ബെൽത്തങ്ങാടി താലൂക്കിലെ നേരിയ ഗ്രാമവാസിയായ ഭർത്താവ് ചിദാനന്ദ കെ ആർ ദക്ഷിണ കന്നഡ ജില്ലയിലെ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.
ഭാര്യ രാജി രാഘവൻ കഴിഞ്ഞ 11 വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ് . ഞങ്ങൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത് . ജൂലൈ 11 നാംതിയ്യതി ഭാര്യ ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയെന്നും
തിരിച്ചു ദുബായിലേക്ക് മടങ്ങുമ്പോൾ മക്കളെയും കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധിക്കുകയാണെന്നും മാത്രമല്ല ഭാര്യയെയും മകളെയും തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ നിന്ന് കോളുകൾ വരുകയാണെന്നും എന്നാൽ ഇതിനെ ഞാൻ ശക്തമായി എതിർത്തതോടെ അവരെ എങ്ങനെ കൊണ്ടുപോകാൻ കഴിയുമെന്ന് തനിക്കറിയാമെന്ന് ഫോൺ വിളിച്ച വ്യ ക്തി ഭീഷണിപ്പെടുത്തിയെന്നുമാണ് ചിദാനന്ദ പരാതിയിൽ പറയുന്നത് . മാത്രമല്ല ഭാര്യയുമായി ബന്ധമുള്ള ദുബായിലെ സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നും ലക്ഷദ്വീപിൽ നിന്ന് ആരാണ് പതിവായി വിളിക്കുന്നതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 26 ആം തിയതി രാത്രി മകളുടെ അരികിൽ കിടന്ന് ഉറങ്ങിയ രാജി രാഘവനെ അടുത്ത ദിവസം പുലർച്ചെ കാണാതായതായിരുന്നു . തുടർന്ന് ഞങ്ങൾ ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയതുമാണ് . എന്നാൽ ഭാര്യ മംഗലാപുരത്തെ ഒരു ആയുർവേദ ആശുപത്രിയിൽ ചികത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചികത്സ പൂർത്തിയാക്കാൻ പത്ത് ദിവസം വരെ കാത്തിരിക്കണമെന്ന് ഭർത്താവിനോട് പോലീസ് ആവശ്യപ്പെട്ടതായും പരാതിക്കാരൻ പറയുന്നു . എന്നാൽ എന്റെ ഭാര്യയെയും മകളെയും അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എനിക്ക് ആവർത്തിച്ച് കോളുകൾ വരുന്നതു കൊണ്ടാണ് തീവ്രവാദ സംഘടനയിൽ അകപ്പെട്ടിടുടോ എന്ന് സംശയിക്കുന്നതെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി .
കൃഷിയാണ് തന്റെ തൊഴിലെന്നും തനിക്ക് വേണ്ടത്ര വരുമാനം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും ചിദാനന്ദ പറഞ്ഞു. ഭാര്യയുടെ ഇത്തരം നീക്കങ്ങൾ തനിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുയാണെന്നും ഭർത്താവ് പറയുന്നു. ഭാര്യ കാരണം താനും മക്കളും പ്രശ്നങ്ങളിൽ അകപ്പെട്ടിട്ടില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു . .
അതെസമയം പരാതി ഗൗരവത്തിൽ തന്നെയാണ് എടുത്തിട്ടുള്ളതെന്നും എന്നാൽ പല കാര്യങ്ങളിലും അവ്യക്തത നിലനില്കുകയാണന്നും പരാതിയുടെ എല്ലാ വശങ്ങളും അറിയേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി .