കാസര്‍കോട് കാറഡുക്കയ്ക്ക് സമീപം കല്ലംകുഡ്ലുവില്താമസിച്ചിരുന്ന വയനാട് സ്വദേശിയായ യുവതി തൂങ്ങിമരിച്ച നിലയില്‍;ഭര്‍ത്താവിനെ കാണാനില്ല
കാസര്‍കോട്:പത്തുവയസുള്ള മകനൊപ്പം രാത്രി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്കയ്ക്ക് സമീപം കല്ലംകുഡ്ലുവില് താമസിച്ചിരുന്ന വയനാട് തിരുനെല്ലി സ്വദേശിനി അനിത(45)യാണ് മരിച്ചത്.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഭര്‍ത്താവ് കോട്ടയം പാലാ സ്വദേശി കണ്ണന് നമ്പൂതിരിയെ കാണാതായി. ഇയാള്‍ താന്ത്രിക കര്‍മങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പല സ്ഥലങ്ങളിലേക്കും ദീര്ഘയാത്രകള് നടത്താറുണ്ടെന്ന് പറയുന്നു. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നും പോയതാണെന്നാണ് മകന് ആകാശ് പറയുന്നത്.
വ്യാഴാഴ്ച രാവിലെ ആകാശ് ഉറക്കമുണര്‍ന്നപ്പോള്‍ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ സ്ഥലംവാങ്ങി താമസം തുടങ്ങിയത്.
പുതിയ വീട് പണിയുന്നതിനായി നേരത്തേ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയിരുന്നു. അടുത്തുതന്നെ കെട്ടിയ താത്കാലിക ഷെഡിലാണ് ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്.