മംഗ്ളൂരു:കുപ്രസിദ്ധ കൊലയാളി സയനൈഡ് മോഹന്‍ വീണ്ടും വധശിക്ഷ വിധിച്ച മംഗളൂരു കോടതി ഉത്തരവ്.ഇതോടെ ഇന്ത്യൻ ജുഡിഷ്യറി യുടെ ചരിത്രത്തിൽ സയനൈഡ് മോഹൻ ഉള്പെട്ടതാ ക്രിമിനൽ കേസുകൾ അപൂവ്വങ്ങളിൽഅപൂർവ്വങ്ങളാകുന്നു .ഏറ്റവും ഒടുവിൽ പൈവളിഗെ, കയ്യാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി കുശാല്‍ നഗറിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ സീരിയല്‍ കൊലയാളി സയനൈഡ് മോഹനെ വധശിക്ഷയ്ക്കുകഴിഞ്ഞ ദിവസം ശിക്ഷിച്ചു.
മംഗ്ളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (6) ആണ് ശിക്ഷ വിധിച്ചത്. സമാനമായ 20 കേസുകളാണ് മോഹനെതിരെയുള്ളത്. ഇതില്‍ 18 കേസുകളില്‍ അഞ്ചെണ്ണത്തില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവ പര്യന്തം തടവും ലഭിച്ചു. രണ്ടു കേസുകളില്‍ വിചാരണ തുടരുന്നു. കയ്യാര്‍ സ്വദേശിനിയായ 25 കാരി 2009 മെയ് 21ന് ആണ് കൊല്ലപ്പെട്ടത്. ബീഡി തൊഴിലാളിയായിരുന്നു. കുമ്പള ബസ്സ്റ്റാന്റില് വച്ചാണ് പ്രതിയും യുവതിയും തമ്മില്‍ പരിചയപ്പെട്ടത്. ഈ സമയത്ത് ആനന്ദ പൂജാരിയാണെന്നാണ് മോഹന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.
വിവാഹ വാഗ്ദാനം നല്കി യുവതിയെ കുശാല്‍ നഗറിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയും പിറ്റേ ദിവസം രാവിലെ ക്ഷേത്ര ദര്‍ശനത്തിനു പോകാമെന്നു പറഞ്ഞ് യുവതിയുമായി ലോഡ്ജില്‍ നിന്നു ഇറങ്ങി ബസ്സ്റ്റാന്റില് എത്തിയപ്പോള്‍ ഗര്‍ഭിണി ആകാതിരിക്കാനുള്ള മരുന്നാണെന്നു വിശ്വസിപ്പിച്ച് സയനൈഡ് ഗുളിക നല്കി. ശുചിമുറിയില്‍ വച്ച് ഗുളിക കഴിച്ച യുവതി തല്‍ക്ഷണം മരണപ്പെട്ടു. ഇതിനിടയില്‍ മോഹന്‍ സ്ഥലത്തു നിന്നു മുങ്ങി. 2009 സെപ്തംബര്‍ മാസത്തില്‍ മോഹന്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് മറ്റു കേസുകള്‍ക്കൊപ്പം ഈ കേസിനും തുമ്പുണ്ടായത്.
യുവതി വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ പെര്‍ളയിലെ മുത്തശ്ശിയുടെ വീട്ടിലേയ്ക്കു പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് കൊല്ലപ്പെട്ട വിവരം പുറത്തായത്.