കോഴിക്കോട് ചേവായൂരില്‍ ബസില്‍ കൂട്ടലൈംഗീകപീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ചേവായൂരില്‍ ബസില്‍ കൂട്ടലൈംഗീകപീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
പത്രോണി നഗറിലെ വീടിനുള്ളിലാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവര്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്.
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.