ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് കരുത്ത് തെളിച്ച് കേരളം
ഒരു സ്വർണ്ണം ,രണ്ട് വെള്ളി ,ഒരു വെങ്കലവുമാണ് കേരളം നേടിയത്
കാഞ്ഞങ്ങാട്: രാജസ്ഥാൻ നോക്കയിൽ ആഗസ്റ്റ് 29 സെപ്തംബർ 1 വരെ നടന്ന 34 മത്ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ കരുത്ത് തെളിച്ച് കേരളം.ഒരു സ്വർണ്ണവും ,രണ്ട് വെള്ളിയും ,ഒരു വെങ്കലവുമാണ് കേരളം നേടിയത് .വനിത 500 കിലോ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനം നേടിയപ്പോൾ ഡൽഹി ,രാജസ്ഥാൻ രണ്ടും മൂന്നും നേടി.640 കിലോ പുരുഷ വിഭാഗത്തിൽ ,പഞ്ചാബ്, കേരളം ,പഞ്ചാബ് പവർ ,
600 കിലോ പുരുഷ വിഭാഗത്തിൽ പഞ്ചാബ്, കേരളം ,ഹരിയാന പവർ,580 കിലോ മികസഡ് വിഭാഗത്തിൽ
പഞ്ചാബ് , ചണ്ഡിഗഡ് ,കേരളം യഥാക്രമം ഒന്ന് ,രണ്ട് ,മൂന്നും സ്ഥാനങ്ങൾ നേടി.
സിനിയർ 500 കിലോ വനിത വിഭാഗത്തിൽ വി. അനഘ ബാനം (ക്യാപ്റ്റൻ), മാളവിക മെലാട്ടി കാസർകോട്, എം നമിതദാസ്, സി പി. ആര്യലക്ഷ്മി (പാലക്കാട് ), ആലീന ടി.എസ് ,അനഘ ചന്ദ്രൻ (കണ്ണൂർ) ,സ്റ്റേഹ ജോബി, ജയലക്ഷ്മി (ഇടുക്കി ) ,സ്റ്റേഹ എസ് (തൃശൂർ ) ,സൂര്യമോൾ ടി എ. (കോഴിക്കോട് ) .
സിനിയർ 600 കിലോ വിഭാഗത്തിൽ ആഷിൻബെന്നി കണ്ണൂർ (ക്യാപ്റ്റൻ), കെ.കെ. ശ്രീരാജ്, അൽബിൻ ജോസഫ് (കണ്ണൂർ) ,ശ്രീജേഷ് പെർളടുക്കം, യദുകൃഷ്ണൻ ഒറ്റമാവുങ്കാൽ, രാഹുൽ പെർളടുക്കം, എൻ അഖിൽ ,അർഷാദ് അബ്ദുൾ റഹിമാൻ ,( പാലക്കാട് ) ,എം.വി.ആകാശ് (കോട്ടയം ) ,അശ്വിൻ ആൻറും(തൃശൂർ) .
640 കിലോ വിഭാഗത്തിൽ കെ.ഗിരീഷ് പുല്ലൂർ(ക്യാപ്റ്റൻ), ശിവപ്രസാദ് ഒറ്റമാവുങ്കാൽ ,അജയ് കൃഷ്ണൻ മൂന്നാട്,
വി.എം. മിഥുൻ ബളാംന്തോട്, ഷിജേഷ് കുത്തുപറമ്പ് ,സുസ്മിത് പിണറായി , ബി.വിഗ്നോഷ്,
സുധീഷ് (പാലക്കാട് ) ,നിഖിൽ സഞ്ജയ് (ഇടുക്കി ) ,ഹരികൃഷ്ണൻ (കൊല്ലം) ,
580 കിലോ മിക്സഡ് വിഭാഗത്തിൽ രോഷ്മ സി. പാലക്കാട് (ക്യാപ്റ്റൻ),സ്റ്റേഹ പി. എസ് (പാലക്കാട് ), ശ്രീകലാ തണ്ണോട്ട് (കാസർകോട്), പി. തീർത്ഥ (മലപ്പുറം) , തസ്ലീന (എറണാകുളം), അശ്വിൻ രമേശ് കിഴക്കുംകര ,
കെ. ഷിജിൻ ,എബിൻ തോമസ് (പാലക്കാട് ), ടി എൻ.അഖിൽ(കണ്ണൂർ) ,ആൽബിൻ സി എ (തൃശൂർ) .
എന്നിവരാണ് കേരള സിനീയർ ടീമിലെ അംഗങ്ങൾ. ബാബു കോട്ടപ്പാറ ,കെ.സി .മുകേഷ് തട്ടുമ്മൽ (പാടിച്ചാൽ കണ്ണൂർ) എന്നിവരാണ് ടീം പരിശീലകർ. മനേജർമാർ :-പ്രൊഫസർ പ്രവീൺ മാത്യു., ജീന ടി.സി കാലിക്കടവ്.
കാസർകോട് വെളളരിക്കുണ്ട് സെൻ്റ് ജൂഡ്സ് സ്കൂളിൽ അഞ്ച് ദിവസത്തെ ക്യാമ്പിന് ശേഷമാണ് കേരളം ടീം 26 ന് രാജസ്ഥാനിലേക്ക് യാത്ര തിരിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാമനാഥൻ ,വൈസ് പ്രസിഡണ്ട് പ്രൊഫസർ പി . രഘുനാഥ് ,സെക്രട്ടറി പ്രൊഫസർ പ്രവീൺ മാത്യു,കാസർകോട് ജില്ല പ്രസിഡൻ്റ് കെ.പി. അരവിന്ദാക്ഷൻ ,സെക്രട്ടറി ഹിറ്റ്ലർ ജോർജ്ജ്, സെൻ്റ് ജൂഡ്സ് സ്കൂൾ അധ്യാപകൻ ജിമ്മി മാത്യു എന്നിവർ ക്യാമ്പിന്നേതൃത്വം നൽകി.ആഗസ്റ്റ് 25 മുതൽ 28 തിയ്യതി കളിൽ നടന്ന ജൂനിയർ – സബ്ബ്
ജൂനിയർ മൽസരങ്ങളിൽ നാല് സ്വർണ്ണവും രണ്ട് വെള്ളിയും കേരളം നേടിയിരുന്നു.