ഉയരണം എയിംസ് കാസർകോടിന്റെ മണ്ണിൽ പദയാത്രയ്ക്ക് സ്വീകരണ കേന്ദ്രങ്ങളിൽ വൻ പിന്തുണ
കാഞ്ഞങ്ങാട്: ‘ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ’, ‘ജില്ലയുടെ പേരുൾപ്പെടുത്തി പുതീയ പ്രൊപോസൽ നൽകുക.’ എന്ന ആവശ്യവുമായി നടത്തുന്ന രണ്ടാംഘട്ട പദയാത്രയുടെ അവസാന ദിവസ പരിപാടിയുടെ ഉൽഘാടനവും ഫ്ലാഗ് ഓഫും തൃക്കരിപ്പൂർ എം.എൽ.എ. എം രാജാഗോപാലൻ ചെറുവത്തൂരിൽ ബസ്സ് സ്റ്റാൻഡിൽ വെച്ച് നിർവ്വഹിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ യുടെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടന യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ണി മാസ്റ്റർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. കുമാരൻ മാസ്റ്റർ, മാർച്ചന്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് എം നാരായണൻ, വ്യാപാരി വനിതാ വിംഗ് ജില്ലാ സെക്രട്ടറി ലീലാവതി, ജനകീയ കൂട്ടായ്മ വർക്കിംഗ് ചെയർമാന്മാരായ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, നാസർ ചെർക്കളം, ജാഥാ ക്യാപ്റ്റൻ ഫറീന കോട്ടപ്പുറം, ജാഥാ കോർഡിനേറ്റർ ശ്രീനാഥ് ശശി ടി.സി.വി. തുടങ്ങിയവർ സംസാരിച്ചു.