കൊല്ലം അഴീക്കലില്മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുമരണം, 13 പേരെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം
കൊല്ലം: കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. 16 പേര് വള്ളത്തിലുണ്ടായിരുന്നു. ഇതില്‍ ഏഴു പേരെ മറ്റ് വള്ളങ്ങളില്‍ രക്ഷിച്ചപ്പോള്‍ അഞ്ച് പേര് നീന്തി കരയ്ക്കടുത്തു. അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. തങ്കപ്പന്, സുദേവന്, സുനില്‍ദത്ത്, ശ്രീകുമാര്‍ എന്നിവരാണ് മരണമടഞ്ഞത്. രക്ഷപ്പെട്ട പന്ത്രണ്ടു പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചത്.അഴീക്കലില്‍ നിന്നുള്ള ഓംകാരം എന്ന മത്സ്യബന്ധന വള്ളമാണ് രാവിലെ പത്തരയോടെ അപകടത്തില്‍പെട്ടത്. മത്സ്യബന്ധനത്തിനു ശേഷം കരയിലേക്ക് മടങ്ങുകയായിരുന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല വള്ളത്തില്‍ കുരുങ്ങിയതാണ് അപകടകാരണമെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പറഞ്ഞു.