കാസർകോട്:കാസർകോട് നഗരത്തിൽ പാർക്കിംഗ് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് യൂണിറ്റ് നഗരസഭ ചെയർമാൻ അഡ്വ: വി എം മുനിറിന് നിവേദനം നൽകി
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് നിലവിൽ വാഹന പാർക്കിങ് സൗകര്യം പരിമിതമാണ്. വർഷങ്ങളായുള്ള കാസർകോട് നഗരം നേരിടുന്ന ഇ ദുരിതത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുൻസിപ്പൽ ഭരണസമിതിയുടെ കോവിഡ് കാലത്തെ മാതൃക പ്രവർത്തനത്തിനും വ്യാപരികൾക്ക് നഗരസഭ നൽകുന്ന സഹകരണത്തിനും യൂത്ത് വിങ്ങിന്റെ സ്നേഹാദരവ് ചെയർമാൻ വി എം മുനീറിന്നൽകി
പ്രസിഡന്റ് നിസാർ സിറ്റി കൂൾ സെക്രട്ടറി വേണുഗോപാൽ ട്രഷറർ ഷമീം ചോക്ലേറ്റ്, വൈ: പ്രസിഡന്റ് ഫൈറൂസ മുബാറക്, ജോയിന്റ് സെക്രട്ടറി നൗഫൽ റിയൽ ജോയിന്റ് സെക്രട്ടറി ഇർഷാദ് സഫ, പ്രവർത്തക സമിതി അംഗങ്ങളായ റാഫി ഐഡിയൽ, അമ്മി ബീഗം, യൂത്ത് വിംഗ് രക്ഷധികാരി നഹീം അങ്കോല എന്നിവർ പങ്കെടുത്തു..