ചില്ലീസിന്റെ പുതിയ നാല് ഇന്‍സ്റ്റന്റ് മസാലകള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി
കാസര്‍കോട്: പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ചില്ലീസ് ഗ്രൂപ്പിന്റെ പുതിയ നാല് ഇന്‍സ്റ്റന്റ് മസാലകളുടെ വിപണനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വ്യവസായ പ്രമുഖരായ ലത്തീഫ് ഉപ്പള ഗേറ്റ്, പി.ബി.അഷ്റഫ് നായന്മാര്മൂല, ഹംസ പരയങ്ങാനം, മുഹമ്മദ് കുഞ്ഞി മാണിക്കോത്ത് കൂടാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവര്‍ സംബന്ധിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്ലീസ് ഫ്ളോര്‍ മില്ലിന്റെ നൂറോളം പ്രൊഡക്ടുകള്‍ ചില്ലീസ് ഔട്ട്ലെറ്റില് വില്‍പ്പന നടത്തിവരുന്നു. മായമില്ലാത്ത ഗുണമേന്മയേറിയ ചില്ലീസ് പ്രൊഡക്ടുകള്‍ ഉടന്‍ തന്നെ കേരളത്തിലെ എല്ലാ ലീഡിംഗ്് സൂപ്പര്മാക്കറ്റുകളിലും ലഭ്യമാക്കുമെന്നും ഡയറക്ടര്‍മാരായ കാപ്പില്‍ മുഹമ്മദ് ഷിയാസ്, റിയാസ് ചൂരി, നൗഷാദ് പള്ളിക്കുന്നില്‍, ശഫീഖ് ചൂരി എന്നിവര്‍ അറിയിച്ചു.