മൈക്രോ കണ്ടെയ്ന്മെന്റ് സോണില്‍ കാസർകോട് ജില്ലയിലെ 28 പ്രദേശങ്ങള്‍.സെപ്റ്റംബര്‍ അഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും
കാസർകോട് : കോവിഡ് രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അഞ്ചില്‍ അധികം ആക്റ്റീവ് കേസുകള്‍ ഉള്ള ജില്ലയിലെ 28 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. സെപ്റ്റംബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍.
മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍-
ചെറുവത്തൂര്‍ പഞ്ചായത്ത്: കണ്ണങ്കൈ പൊള്ളറോഡ്-വാര്‍ഡ് 12, തെക്കേമുറി-വാര്‍ഡ് 7
ഈസ്റ്റ് ഏളേരി: കാവുംതല-വാര്‍ഡ് 4
കയ്യൂര്‍ ചീമേനി: അത്തൂട്ടി-വാര്‍ഡ് 10, ചീമേനി കിഴക്കേക്കര- വാര്‍ഡ് 11
കോടോം ബേളൂര്‍: പുളിയിലകൊച്ചി- വാര്‍ഡ് 7
മടിക്കൈ: കൊള്ളിക്കുന്ന്-വാര്‍ഡ് 8, കാഞ്ഞിരപ്പൊയില്‍- വാര്‍ഡ് 5
മധൂര്‍: ഉളിയ-വാര്‍ഡ് 8, മായിപ്പാടി-വാര്‍ഡ് 1
മംഗല്പാടി: കുക്കാര്‍-വാര്‍ഡ് 20
മൊഗ്രാല്‍പുത്തൂര്‍: കൊല്ലങ്ങര -വാര്‍ഡ് 13
മുളിയാര്‍: ബാലടുക്ക-വാര്‍ഡ് 13
പടന്ന: കിനാത്തില്‍- വാര്‍ഡ് 7, എടച്ചാക്കൈ- വാര്‍ഡ് 12
പനത്തടി: മാനടുക്കം തിമ്മന്‍ചാല്‍-വാര്‍ഡ് 1, ചെറുപനത്തടി കൊളപ്രം കോളനി- വാര്‍ഡ് 13, എരിഞ്ഞിലംകോട്- വാര്‍ഡ് 15
പിലിക്കോട്: കുന്നുംകിണറ്റുകര- വാര്‍ഡ് 5, ആനിക്കാടി- വാര്‍ഡ് 4, പടിക്കീല്‍ – വാര്‍ഡ് 6, ചന്തേര- വാര്‍ഡ് 12, പിലിക്കോട് വയല്‍- വാര്‍ഡ് 16
പുല്ലൂര്‍ പെരിയ: കടയങ്ങാനം- വാര്‍ഡ് 17
തൃക്കരിപ്പൂര്‍: കറുവാപ്പള്ളിഅറ- വാര്‍ഡ് 2
വെസ്റ്റ് എളേരി: അട്ടക്കാട്പ്ലാച്ചിക്കര-വാര്‍ഡ് 6, നാട്ടക്കല്- വാര്‍ഡ് 7, ചട്ടമല-വാര്‍ഡ് 10
*ഞായറാഴ്ച മാക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ അഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും.
*മൈക്രോ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) , അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ എന്നിവയക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
*കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
*സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ മൈക്രോ കണ്ടെയിന്മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.