വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
കുമ്പള : കുമ്പള സുബ്ബയ്യക്കട്ടയിലെ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പൈവളിഗെ കുറുക്കേരി വീട്ടില്‍ അര്‍ഷാദിനെയാണ് പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണന്, നാരായണന് നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.