എ.കെ.എം. അഷ്റഫ് എം.എല്‍.എ യുടെ ഇടപെടൽ ഫലം കണ്ടു; മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിടെക്നിക്കിന് കണ്ടത്തിയ സ്ഥലങ്ങള്‍ അനുയോജ്യം
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക്ക് കോളേജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരത്ത് സ്ഥല സൗകര്യം പരിശോധിച്ചു. മഞ്ചേശ്വരം പഞ്ചായത്തില്‍ രണ്ട് സ്ഥലങ്ങള്‍ പോളിടെക്നിക്ക് കോളേജിന് അനുയോജ്യമാണെന്ന് കണ്ടെത്തി. പരിശോധനാ സംഘത്തില്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷംസീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംസീന, മുസ്തഫ ഉദ്യാവര്‍, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് അംഗം ബി എ മജീദ്, കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജ് അധ്യാപകരായ പി.വൈ. സോളമന്, സുനില്‍ കുമാര്‍, വി.കെ.ശ്രീജേഷ് എന്നിവരുണ്ടായിരുന്നു. ജില്ലയുടെ വടക്കന്‍ മേഖലകളിലുള്ള കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത എ.കെ.എം. അഷ്റഫ് എം.എല്‍.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം സ്ഥലം പരിശോധിച്ചത്