ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ്, ലീഗല്‍ കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു
കാസർകോട് : വനിത ശിശുവികസന വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചായ്യോത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തല്പരരായ സ്ത്രീ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ/എം.എസ്സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്കും എം.എസ്സി / എം.എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും എല്‍.എല്‍.ബിയും അഭിഭാഷക പരിചയവുമുള്ളവര്‍ക്ക് ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 23നും 35നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. താല്പര്യമുള്ളവര് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 10 നകം kmsskasargod@gmail.com എന്ന ഇ മെയിലിലേക്കോ കേരള മഹിള സമഖ്യ സൊസൈറ്റി, ചായ്യോത്ത്, ചായ്യോത്ത് പി.ഒ, നീലേശ്വരം, കാസര്‍കോട്- 671314, എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 04672230114, 6235280342