സിപിഐഎം കാഞ്ഞങ്ങാട് എരിയാസമ്മേളനം ഡിസംബർ ഒന്ന് ,രണ്ട് കൊളവയൽ ലോക്കലിലെ ഇട്ടമ്മലിൽ നടക്കും.
കാഞ്ഞങ്ങാട് : സിപിഐഎം കാഞ്ഞങ്ങാട് എരിയാസമ്മേളനം ഡിസംബർ ഒന്ന് രണ്ട് കൊളവയൽ ലോക്കലിലെ ഇട്ടമ്മലിൽ നടക്കും. എരിയക്കകത്തെ 171 ബ്രാഞ്ച് സമ്മേളനങ്ങളും സെപ്തംബർ 15മുതൽ നടക്കും . എരിയക്കകത്തെ 11 ലോക്കൽ സമ്മേളനങ്ങളും നവംബർ അഞ്ചിനകം പുർത്തിയാക്കും. എരിയാകമ്മറ്റിയോഗത്തിൽ ടി വി കരിയൻ അധ്യക്ഷനായി. കേന്ദ്രകമ്മറ്റിയംഗം പി കരുണാകരൻ, ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, ജില്ലാകമ്മറ്റിയംഗം പി അപ്പുക്കുട്ടൻ വി വി രമേശൻ എന്നിവർ സംസാരിച്ചു. എരിയാസൈക്രട്ടറി കെ രാജ്മോഹൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.