ഡല്‍ഹിയില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന് ആരോപണം; തൊഴിലാളിയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
ന്യുഡല്‍ഹി: നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം നേരിടുന്ന തൊഴിലാളിയെ ഡല്‍ഹിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഡല്‍ഹിയിലെ ബപ നഗര്‍ മേഖലയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. 25കാരനായ ഫാക്ടറി തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്.
ബലാത്സംഗകുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ജീന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഈ 25കാരന്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുരപലഹാരം നല്കി കൂട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ആരോപണം.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തും മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാരും ഏതാനും പ്രദേശവാസികളും ഫാക്ടറിയില്‍ എത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.