കോവിഡ് പിഴത്തുക: പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയത് 100 കോടി; വ്യാപാരികളിൽ നിന്ന് രണ്ട് കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയത് നൂറു കോടിയോളം രൂപ. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും എത്ര തുക ഈടാക്കിയെന്ന് നിയമസഭയിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ചോദ്യം ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് പിഴത്തുകയെ കുറിച്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ഈ വർഷം ജൂലൈ 31 വരെ ഈടാക്കിയ പിഴയുടെ കണക്കാണ് നിയമസഭ രേഖയിലുള്ളത്. ആകെ ഒരു കോടി ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായ്യിരത്തി തൊള്ളായിരം രൂപ (100,01,95,900 )യാണ് ഈടാക്കിയത്. വ്യാപാരികളിൽ നിന്ന് മാത്രം 2,82,59,900 (രണ്ടു കോടി എൺപത്തി രണ്ട് ലക്ഷത്തി അൻപത്തി ഒമ്പതിനായിരം) രൂപ ഈടാക്കിയതായി രേഖകളിൽ വ്യക്തമാക്കുന്നു.
ജില്ല അടിസ്ഥാനത്തിൽ ഈടാക്കിയ പിഴ (കോടിയിൽ)
തിരുവനന്തപുരം സിറ്റി : 2,63,16,500
തിരുവനന്തപുരം റൂറൽ : 9,04, 08,000
കൊല്ലം സിറ്റി : 4,26,23,400
കൊല്ലം റൂറൽ : 4,72,22,100
പത്തനംതിട്ട : 3,17,57,200
ആലപ്പുഴ : 3,42,33,500
കോട്ടയം : 4,87,15,000
ഇടുക്കി : 2,51,75,000
എറണാകുളും സിറ്റി : 13,37,56,800
എറണാകുളം റൂറൽ : 6,72,40, 800
തൃശൂർ സിറ്റി : 5,46,13,500
തൃശൂർ റൂറൽ : 1,81,78,000
പാലക്കാട് : 5,53,57,400
മലപ്പുറം : 12,53,67,200
കോഴിക്കോട് സിറ്റി : 3,56,16,500
കോഴിക്കോട് റൂറൽ : 3,63,08,700
വയനാട് : 2,42,83,200
കണ്ണൂർ സിറ്റി : 3,03,69,400
കണ്ണൂർ റൂറൽ : 3,01,93,400
കാസർകോട് : 4,21,15,700
റെയിൽവേ : 3,44,600 (ലക്ഷം)